NATURE
നദികളിലൂടെ
മേഘങ്ങളിൽ നിന്ന് മഴയായി
മഴയിൽ നിന്ന് നദിയായി
നദിയിൽ നിന്ന് കടലിലേക്ക്
അതാണ് യഥാർത്ഥ ജീവിതം
ഒന്നും തിരികെ പ്രതീക്ഷിക്കാതെ
എല്ലാം നമുക്ക് തരുന്ന നദിയെ പോലെ
ആവണം മനുഷ്യർ
ഇത്രയ്ക്കും നമുക്ക് തരുന്ന നദിയെ ആണ്
നമ്മൾ ശുശ്രുഷിക്കാതെ ഇരിക്കുന്നത്
മനുഷ്യൻ എന്നും സ്വാർഥനാണ്
കരക്ക് മുകളിൽ ഉള്ള ജീവിതങ്ങളെപോലെ
ജലത്തിന്റെ അകത്തും ജീവിതങ്ങളുണ്ട് എന്ന് ഓർക്കുക
നമുക് കിട്ടുന്ന നേരങ്ങളിൽ അല്പനേരം ആ ജീവിതങ്ങളെ
ഓർത്തനോക്കുക
ആ ജീവിതങ്ങളെ ഒന്ന് നിലനിർത്താൻ ശ്രെമിക്കുക
ഈ നദികൾ ഇല്ലാതായാൽ ആ ജീവിതങ്ങളില്ല
നമ്മുടെ ജീവിതം എത്ര നന്നായാലും അത് ഒരുക്കിത്തന്ന
പ്രകൃതിയെ നമ്മൾ മറക്കരുത്
നമ്മളുടെ ഈ അലക്ഷ്യങ്ങൾ കാരണം ഇപ്പോൾ
"മഴയായി വരാൻ മേഘങ്ങളില്ല "
"നദിയായി മാറാൻ മഴകളില്ല "
"കടലായി മാറാൻ നദികളും ഇല്ല "
ഓർക്കുക ഓർത്തു ഈ നദിതീരങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചകൊക്കുക
-കാർത്തിക് സി . എസ്
Comments
Post a Comment