NATIVE

                                     നാടൻ  കാറ്റ് 



ജനനം എന്ന വാക്യം ഏതൊരു ജീവന്റെയും തുടക്കമാണ് 
എന്നാൽ ആ ജനനസ്ഥലവും ജന്മനാടും അതെ പോലെത്തന്നെ 
നമുക്ക്  ജന്മം നൽകുന്നു 
ജനിച്ചുവീഴുന്ന നിമിഷം മുതൽ നമുക്ക് തണലായി നിൽക്കുന്നതാണ് 
നമ്മുടെ ജന്മനാട് 
കളിച്ചുവളർന്ന  നമ്മുടെ കുട്ടികാലങ്ങൾ 
ഓടി നടന്ന ആ തെരുവുവീഥികൾ 
ക്രിക്കറ്റ് കളിച്ചും ചില്ലേർ കളിച്ചും നടന്ന നാളുകൾ 
ചിരിച്ചും കളിച്ചും ഇരുന്ന സുന്ദരമായ നിമിഷങ്ങൾ 
എന്നാൽ ജീവിതം നമ്മെ ആ ആകർശനനിമിഷങ്ങളിൽ 
നിന്ന് ഒരു നാൾ അകറ്റും 
ആ അകൽച്ച നമ്മെ ഒട്ടേറെ വിഷമിപ്പിച്ചേക്കാം 
പക്ഷെ ആ അകൽച്ച ജീവിതം എന്ന വാക്യത്തിന്റെ അർത്ഥം 
മനസിലാക്കാൻ ആണ് എന്നറിയുമ്പോൾ എല്ലാം വെറും 
ഓർമകളായി നമ്മുടെ മനസ്സിൽ കുടികൊളളും 
എന്നാൽ ജീവിതത്തിന്റെ ഈ നെട്ടോട്ടത്തിന്റെ ഇടയിൽ 
ആ ഓർമ്മകൾ നമുക്ക് സൃഷ്‌ടിച്ച ആ സ്വർഗത്തിലേക്ക് നാം 
പോകുന്ന യാത്രകൾ നമ്മെ പഠിപ്പിക്കും ആ ഓർമകളുടെ 
മഹത്വം 
വാളയാർ കാടിന്റെ ഇടനാഴികളിലൂടെ വരുന്ന ആ കാറ്റ് 
നമ്മെ വലിച്ചിഴക്കും ആ ഓർമകളിലേക്ക് 
അഗ്രഹാരവീഥികളിലൂടെ നടക്കുമ്പോൾ വരുന്ന ആ രഥപ്രയാണങ്ങളുടെ 
കാറ്റ് നമ്മെ വലിച്ചിഴക്കും ആ ഓർമകളിലേക്ക് 
കല്പാത്തി പുഴയോരങ്ങളിൽ നടക്കുമ്പോൾ അനുഭവപ്പെടുന്ന  ആ കാറ്റ് 
നമ്മെ വലിച്ചിഴക്കും ആ ഓർമകളിലേക്ക്
ചെണ്ടകൊട്ടുകൾ എവിടെ മുഴങ്ങിയാലും അത് നമ്മുടെ തേര് കോട്ടിനെ
ഓർമപ്പെടുത്തി വലിച്ചിഴക്കും നമ്മെ ആ ഓർമകളിലേക്ക്
ചങ്ങല ശബ്ദം കേട്ടാലും നമ്മുടെ ഗജവീരന്മാരെ ഓർമപ്പെടുത്തി
വലിച്ചിഴക്കും നമ്മെ ആ ഓർമകളിലേക്ക് 
കളിച്ചുവളർന്ന കളിസ്ഥലങ്ങളിൽ കെട്ടിടങ്ങൾ ഉയർന്നത് കാണുമ്പോൾ 
ആ കാഴ്ച്ച  നമ്മെ വലിച്ചിഴക്കും ആ ഓർമകളിലേക്ക്
അമ്മയുടെ കയ്യിൽ നിന്ന് കിട്ടുന്ന ആ ഒരു പിടി ഭക്ഷണം നമ്മെ 
വലിച്ചിഴക്കും ആ ഓർമകളിലേക്ക് 
എന്നാലോ എല്ലാം കഴിഞ് ജീവിതത്തിന്റെ പുറകെ നാം തിരികെ 
പോകുമ്പോൾ അതും ഒരു പുതിയ ഓർമയായി നമ്മളിൽ ചേരും 
ജീവിതം എന്ന മഹാപ്രയാണത്തിൽ പിന്നീട് ഓർത്തുചിരിക്കാൻ 
ഈ ഓർമ്മകൾ നമ്മെ സഹായിക്കും 
"ഓർക്കുക ആ ഓർമകളെ ഓർത്തു ഒന്ന് ചിരിക്കുക "
"ആ ഓർമകളെ ഒന്ന് അനുഭവിക്കാൻ ശ്രമിക്കുക "

Comments

Popular Posts